പ്രണയം........
ആധുനിക പ്രണയം എന്നും പറയാം......
ഫേസ്ബുക്ക് ഉപയോഗിച്ച് അഴിച്ചു മാറ്റപ്പെടുന്ന സാരിക്കഷണങ്ങള്‍ക്കിടയിലേയ്ക്ക്
ഒരു ബബിള്‍ഗം പോലെ ചവച്ചരയ്ക്കപ്പെട്ടു ,
അവസാന സ്വാദും ഊറ്റിക്കുടിച്ചു ,
അവസാനം കയ്പ്പ് മാത്രം അവശേഷിക്കുമ്പോള്‍
എവിടേയ്ക്കോ തുപ്പി എറിയുന്ന പ്രണയം.....
ഒഴുകിത്തീരുംമുമ്പേ നിലച്ചു പോയ ഒരു കണ്ണുനീര്‍ത്തുള്ളിയുടെ
മറുവശത്ത് ഉള്ള നീയും
ആരുടെയോ സഹോദരി ആവാം......മകള്‍ ആവാം ....ഭാര്യ ആവാം....
നീയും ഞാനും എന്നതിനുമപ്പുറം "നീയും നിന്‍റെ മിനുത്ത ശരീരവും'
എന്നിലെ അര്‍ജുനന്‍ ലക്ഷ്യം വയ്ക്കുന്ന പക്ഷി ആവുമ്പോള്‍
നന്മയുടെ മഹാഭാരതം തോറ്റ നിലത്ത്,പെണ്ണിന്‍റെ നിസഹായമായ
കണ്ണീരു വീഴുമ്പോള്‍ ...
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ശകുനിമാരുടെ കൌടില്യത്തോടെ
അരങ്ങു വാഴുമ്പോള്‍.....
കവചകുണ്ഡലങ്ങള്‍ അറുത്തു ദാനം ചെയ്തു
എന്നിലെ കര്‍ണന്‍ നിസ്സഹായനാവുന്നു....
നിനക്ക് വേണ്ടി ഇനി ബാക്കിയുള്ളത്
എന്‍റെ തൂലിക മാത്രമാണ് ....
ചിലപ്പോഴൊക്കെ നെഞ്ച് നനച്ചു ഒഴുകുന്ന ചുവന്ന മഷിയില്‍
മുക്കി എഴുതാന്‍.....
പാതിരാ സൂര്യന്‍ ഉദിക്കാതെ ഇരിക്കട്ടെ ....
അഴിച്ചുവച്ച മുഖംമൂടികള്‍ക്ക് പിന്നിലെ പരിചിതമായ മുഖങ്ങളെ
കാണാതിരിക്കാന്‍ വേണ്ടി എങ്കിലും....
—