വര വളഞ്ഞു പോകുന്നത് ആരുടെ കുറ്റമാണ്?
വരയ്ക്കുന്നവന്റെയോ?
അതോ വര വീഴുന്ന പ്രതലത്തിന്റെയോ?
രണ്ടുമാവാം..അല്ലെങ്കില്‍ ഇതില്‍ ഒന്നാവാതെ വഴിയില്ല....
എങ്കില്‍ തലവര വളഞ്ഞു പോയതോ?
വരച്ചത് ഞാനല്ല......
വരയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതും ഞാന്‍ കാരണമല്ല....
പിന്നെന്തേ എന്റെ വര മാത്രം നേരെയായില്ല?
വൈദ്യനെ കണ്ടു..
"മാനസികവും ആത്മീകവും കൂട്ടിക്കുഴച്ച്
ഉരുളയാക്കി കഴിക്കാന്‍ "പറഞ്ഞു.
ഫലിച്ചില്ല .....
പാതിരിയെ കണ്ടു.....
"കണ്ണുനീര്‍ കൊണ്ട് തുടയ്ക്കാന്‍" പറഞ്ഞു
കണ്ണീരില്‍ ചവിട്ടി തെന്നി വീണെന്നു ഭാര്യ ശകാരിച്ചു......
കൂട്ടുകാരോട് ചോദിച്ചു...
"മദ്യം കൊണ്ട് കഴുകാന്‍" പറഞ്ഞു...
മദ്യം 'കഴുകനാവാന്‍' തുടങ്ങിയപ്പോള്‍
അതും ഉപേക്ഷിച്ചു..
ഇനിയെന്ത് ?????????????
No comments:
Post a Comment