പ്രവാസി ..
ഇവിടെയുള്ളതോ കേവലം കൊയ്ത്തുകാര്‍ ...
നിലവിളികളില്‍ സ്വയം ചുരുങ്ങുന്നവര്‍ ...
നിലമവര്‍ക്കില്ല ,വിളവവര്‍ക്കല്ല...ബാക്കിയായ് ..
നിലയുറക്കാത്തോരീ ജീവിതം മാത്രം ......
സാക്ഷികള്‍
നക്ഷത്രങ്ങള്‍ പറയുന്നത് മനുഷ്യരെക്കുറിച്ചാണ് .
കാലത്തിന്റെ സൂചിമുന നോവിക്കുന്ന മനുഷ്യരെകുറിച്ച്...
യുദ്ധം,മരണങ്ങള്‍,അനാഥത്വം,ദാരിദ്ര്യം..എല്ലാം,
ദിനരാത്രങ്ങളുടെ നൂലില്‍ കോര്‍ത്ത ആവര്‍ത്തനങ്ങള്‍ മാത്രമാണ്...
എല്ലാം കണ്ടുകൊണ്ട് അവര്‍ കരയുന്നു,കാരണം
അവരും ഒരിക്കലിവിടെ ജീവിച്ചു മരിച്ചവരായിരിക്കാം.
സ്നേഹം
സ്നേഹത്തെ എനിക്ക് ഭയമാണ്
ചിലപ്പോളത് കൂര്‍ത്ത മുള്ളുകളാല്‍ നോവിക്കും...
മറ്റുചിലപ്പോള്‍ പൂക്കളുടെ സുഗന്ധം പരത്തും.
പാതികാഴ്ച മങ്ങിയവനെ പോലെ
വ്യക്തമല്ലാത്ത ജീവിതകാഴ്ചകള്‍ വരക്കും...\
എങ്കിലും കവികള്‍ അതിനെ അണിയിച്ചൊരുക്കുന്നു
കമിതാക്കള്‍ സ്തുതി പാടുന്നു ..
അതിന്റെ യഥാര്‍ത്ഥ രൂപം ആര്‍ക്കും അറിയില്ല.
അതിനുപോലും.
പ്രവാസികള്‍ കൂടുതല്‍ ഇഷ്ടമായി
ReplyDelete:-)
ആശംസകള്‍..
ReplyDeleteഇതൊക്കെ വായിക്കാന്‍ ക്ഷമ കാണിച്ച ..
ReplyDeleteഅഭിപ്രായങ്ങള്‍ എഴുതിയ എല്ലാ സഹായാത്രികര്‍ക്കും നന്ദി....
എന്‍റെ പ്രിയ മഴ പക്ഷീ..
ReplyDeleteഇത് വായിക്കാന്‍ ക്ഷമ കാണിച്ചവര്‍ക്ക് നന്ദി അല്ല അവാര്ഡ് കൊടുക്കണം. കൂടെ എല്ലാവര്‍ക്കും 50 രൂപ ഡോക്ടറെ കാണിക്കാനുള്ള ഫീസും.
കണ്ണ് "അടിച്ചു" പോകും മാഷെ.
കറുപ്പിലെ വെളുത്ത അക്ഷരങ്ങള്‍, അത് ബോള്‍ഡും കൂടെ ആയപ്പോള്‍ ആകെ കാണുകള്‍ക്ക് വല്ലാത്ത വിഷമം.
മൂന്ന് കുഞ്ഞ് കവിതകളും ഇഷ്ടായീ. നല്ല വരികള്‍.
ഇനിയെങ്കിലും ദയവായി വായിക്കുവാന്‍ പറ്റുന്ന രീതിയിലേക്ക് മാറ്റൂ. പ്ലീസ്…