ഞാന്‍ വരച്ച ചിത്രങ്ങള്‍ക്ക് മിഴിവ് പോരെന്നു അവര്‍.
നിറങ്ങളുടെ സംയോജനം കൃത്യമല്ലെന്നു വിധി എഴുതിയപ്പോള്‍ ,
കണ്ണീരിന്റെ ശുദ്ധിയിലാണ് നിറങ്ങള്‍ ചാലിച്ചതെന്നു ഞാന്‍ പറഞ്ഞു.
ചിത്രങ്ങളുടെ ബൌദ്ധിക തലം അവിശ്വസനീയമെന്നും പൊള്ളത്തരം എന്നും അവര്‍....
അനുഭവങ്ങളുടെ പൊള്ളലുകള്‍ ആണ് ആശയങ്ങള്‍ എന്ന ഉത്തരം
അവര്‍ക്ക് മനസിലാകുമായിരുന്നില്ല ...
പശ്ചാത്തലത്തിലെ കടും നിറങ്ങളുടെ ആവശ്യകതയെപ്പറ്റി അടുത്ത ചോദ്യം.
ജീവിതം എന്ന കാന്‍വാസിലെ കീറലുകള്‍ മറയ്ക്കാന്‍ എന്ന മറുപടി-
അവരുടെ പരിഹാസചിരിയില്‍ മുങ്ങിപോയി ...
അവരുടെ മോഡേണ്‍ ആര്‍ട്ടിന്റെ അര്‍ത്ഥതലങ്ങള്‍
എനിക്ക് എന്നും അഗ്രാഹ്യമായിരുന്നു..
ചര്‍ച്ചകളിലും വീഞ്ഞുനുരയുന്ന പാര്‍ട്ടികളിലും "കലാമൂല്യം" വളര്‍ത്താന്‍
അവര്‍ ശ്രമിക്കുന്നതും ഞാന്‍ അറിഞ്ഞില്ലെന്നു നടിച്ചു....
അനാഥമായിപോയ ബാല്യത്തിന്റെ ഏതോ തുരുത്തുകളില്‍ നിന്നും ,
ജീവിതത്തിലേക്ക് പിടിച്ചു കയറുമ്പോള്‍
കാന്‍വാസും ആശയങ്ങളും തേടി മറ്റെങ്ങും പോകേണ്ടി വന്നില്ല...
പൊടിയും വിയര്‍പ്പും കണ്ണീരും കലരുമ്പോള്‍
നിറങ്ങള്‍ ഉണ്ടാവും എന്ന് ഞാന്‍ പഠിച്ചു.
വിശപ്പുകൂടുമ്പോള്‍ അനുഭവങ്ങളുടെ തോട് പൊളിച്ചു
ആശയങ്ങള്‍ പുറത്തുവരുമെന്നും അവര്‍ക്ക് അറിയില്ലായിരുന്നു.
അതുകൊണ്ട് ...
അവസാനം അവരുടെ വിധിനിര്‍ണയത്തില്‍ നിന്നും
എന്റെ ജീവിതചിത്രങ്ങള്‍ നിഷ്കരുണം പുറന്തള്ളപ്പെട്ടു .....
നല്ലതുകള്‍ ഇപ്പോഴും പുറന്തള്ളപെട്ട ചരിത്രം മാത്രമേ ഉള്ളു
ReplyDeleteഅവ ഉയര്ത്തെഴുന്നെല്‍ക്കും
ഓരോ വരികളും മികച്ചത്.
ReplyDeleteആശംസകള്‍
ഈ വഴി വന്നു ഒരു നിമിഷം വിശ്രമിച്ച റ്റോംസിനും ചെറുവാടിക്കും നന്ദി..
ReplyDeleteഎതിര്‍പ്പിന്റെയും തിരസ്ക്കരണത്തിന്റെയും
ReplyDeleteകുന്തമുനകളില്‍ കൂടി കടന്നു പോകണം
കാലത്തിന്റെയംഗികാരം, തേടി വരുമപ്പോള്‍
മുനയൊടിഞ്ഞ കുന്തം ചവറ്റുകൊട്ടയിലാകും
പശ്ചാത്തലത്തിലെ കടും നിറങ്ങളുടെ ആവശ്യകതയെപ്പറ്റി അടുത്ത ചോദ്യം.
ReplyDeleteജീവിതം എന്ന കാന്‍വാസിലെ കീറലുകള്‍ മറയ്ക്കാന്‍ എന്ന മറുപടി-
അവരുടെ പരിഹാസചിരിയില്‍ മുങ്ങിപോയി
നന്നായിട്ടുണ്ട്.
ജയിംസിനും ,പാറുക്കുട്ടിക്കും നന്ദി.
ReplyDeleteനന്നായി.
ReplyDeleteആശംസകള്‍....
ReplyDeleteനിറവും വിയര്‍പ്പും കണ്ണീരും കലരുമ്പോള്‍ നിറങ്ങള്‍ ഉണ്ടാവും എന്ന്....നല്ല ചിന്ത-ആശംസകള്‍
ReplyDelete