നീയും ഞാനും മഴ നനഞ്ഞു നടന്ന ആ വഴികള്‍ ....
എന്‍റെ തോളുരുമ്മി നടക്കവേ ,നിന്‍റെ ചിതറിയ നാണം ..
പരിഭ്രമിച്ച നോട്ടം....
ഒരു വേള, കുശലം പറഞ്ഞു പാറിപ്പോയ കാറ്റില്‍ ,
പറന്നകന്ന കുടയുടെ കുസൃതി ...
നിന്‍റെ പുരികക്കൊടികള്‍ക്കിടയിലൂടെ ,നാസിക നനച്ച് ,
എന്നെ കൊതിപ്പിച്ച മേല്‍ ചുണ്ടിലെയ്ക്ക്
ഒഴുകി ഇറങ്ങുന്ന മഴക്കണത്തിന്‍റെ സുകൃതം.....
പൊടുന്നനവേ ഇടി വെട്ടുമാറു ഒരു ശബ്ദം ...
ഉണര്‍ന്നപ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല
...
മേശമേല്‍ പഴയ ടൈംപീസ് ....
തലേന്ന് തേച്ചു വച്ച യൂണിഫോം ..
രാത്രിയില്‍ കഴിച്ചു ബാക്കി വന്ന
കുബ്ബൂസിന്‍റെ ബാക്കി ....
മൊബൈലില്‍ പാക്കിസ്ഥാനി ഡ്രൈവറിന്‍റെ
മിസ്സ്ഡ് കാള്‍...
സമയം ഒരുപാട് ആയിരിക്കുന്നു .....
സ്വപ്നത്തിലും ,ജീവിതത്തിലും...
ഇനി ഒന്നുകൂടി കാണാന്‍ ആവാതെ ........
---------ഷിജു---------------
Nice Dream.....
ReplyDeleteNice Dream......
ReplyDeletewhat a Sweet Dream......
ReplyDeleteനിന്‍റെ പുരികക്കൊടികള്‍ക്കിടയിലൂടെ ,നാസിക നനച്ച് ,
ReplyDeleteഎന്നെ കൊതിപ്പിച്ച മേല്‍ ചുണ്ടിലെയ്ക്ക് ഒഴുകി ഇറങ്ങുന്ന മഴക്കണത്തിന്‍റെ സുകൃതം.....
ഒരുമിച്ചു നനഞ്ഞ മഴയുടെ ഓര്‍മ്മകള്‍....
ഒപ്പം പ്രവാസത്തിന്റെ നോവും....
ആശംസകള്‍....