ഇതിലേ വന്നു പോയവര്‍

Wednesday, December 26, 2012

ഒരു ബലാല്‍സംഗം... ഒപ്പം മറക്കപ്പെടുന്ന മനുഷ്യാവകാശങ്ങളും ....

തലക്കെട്ട്‌ കണ്ടു വഴിതെറ്റി വന്നവരോട് :സദയം ക്ഷമിക്കുക ...നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആ ഒരു 'ഇത്' ഇതില്‍ ഉണ്ടാവില്ല .. കാരണം എന്‍റെ വിഷയം ബലാല്‍സംഗം  അല്ല എന്നത് തന്നെ ..ഇനി എഴുതുന്നത്‌ ഒരിക്കലും  ഡല്‍ഹിയില്‍ നടന്ന ക്രൂരകൃത്യത്തിന്റെ പ്രാധാന്യം കുറച്ചു കാട്ടാന്‍ അല്ല.....മറിച്ചു  ഓരോ ദുരന്തങ്ങളും  ഓരോ പുതിയ ആഘോഷങ്ങളായി  കൊണ്ടാടുന്ന നമ്മുടെ സമൂഹം മറന്നു പോകുന്ന  ചില പേരുകള്‍ ഓര്‍മിപ്പിക്കാനാണ് .. കേള്‍ക്കാതെ പോകുന്ന ചില നിലവിളികള്‍  പ്രതിദ്ധ്വനിപ്പിക്കാനും ......


 ഈയിടെ നമ്മുടെ ഇന്ദ്രപ്രസ്ഥത്തില്‍  നടന്ന ആ 'കശാപ്പിനെ' നമ്മുടെ  മാധ്യമങ്ങള്‍ കടിച്ചുകീറി ആഘോഷിച്ചു തളര്‍ന്നു, മുഖത്ത് പറ്റിയിരിക്കുന്ന  ചോര ,നാവു നീട്ടി നുണഞ്ഞു കൊണ്ട് അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ..അതിനിടെ പറ്റാവുന്ന ഇടത്തുനിന്നും എല്ലാം സമാനമായ വാര്‍ത്തകള്‍ വലിച്ചെടുത്ത് ആദ്യപേജില്‍ കൊടുത്തു നിര്‍വൃതി അടയുകയും ചെയ്യുന്നു .... പക്ഷെ ആ ഡല്‍ഹിക്കാരി പെണ്‍കുട്ടിയെ പോലെ ,അല്ലെങ്കില്‍  അവളെക്കാള്‍ ക്രൂരമായി  മാനഭംഗപ്പെടുത്തപ്പെടുകയും ,ജീവന്‍പോലും  നഷ്ട്ടപ്പെടുകയും ചെയ്ത ഒരുപാട് പെണ്‍കുട്ടികള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടായിരുന്നു .... 'സൗമ്യ' മുതല്‍ പിറകോട്ടു  ഒരു ഓര്‍മപ്രദക്ഷിണം നടത്തി നോക്കിയാല്‍ ആ നിര വളരെ നീളും .... ഒരു കൊച്ചു കുടുംബത്തിന്‍റെ അത്താണി ആയിരുന്ന ആ പാവം പെണ്‍കുട്ടിയെ ജോലി കഴിഞ്ഞു വരുമ്പോള്‍ ട്രയിനില്‍ നിന്നും വലിച്ചു താഴെ എറിഞ്ഞു പരുക്കേല്‍പ്പിച്ചു ,അവളുടെ മാനം കവരുകയും ,അതിക്രൂരമായി കൊല്ലുകയും ചെയ്ത 'ഗോവിന്ദചാമി ' എന്ന നികൃഷ്ടന്‍  നമ്മുടെ ചിലവില്‍ ബിരിയാണിയും തിന്നു ,കൊഴുത്തു തടിച്ചു സുഖവാസം അനുഭവിക്കുമ്പോള്‍ ,അതൊക്കെ മറന്നു  , മനുഷ്യാവകാശത്തിനു  വേണ്ടി കരയുന്ന നമ്മുടെ മാധ്യമ ധര്‍മം ഒരു കടലാസ് ആയിരുന്നെങ്കില്‍  വിസര്‍ജ്യം തുടയ്ക്കാന്‍ ഉപയോഗിക്കാമായിരുന്നു ... ഡല്‍ഹിയിലെ  പെണ്‍കുട്ടിയെ പോലെ തന്നെ  ഉള്ള എല്ലാ അവകാശങ്ങളും  ,ഒരു പക്ഷെ അവളെക്കാള്‍ കൂടുതലായി  സൌമ്യയ്ക്കും  ഉണ്ടായിരുന്നു എന്ന് നാം ബോധപൂര്‍വം മറക്കുന്നു ....  അവള്‍ കൂട്ടുകാരന് ഒപ്പം  സിനിമയ്ക്ക് പോയതായിരുന്നില്ല ... സ്വന്തം കുടുംബം നോക്കാന്‍ കഷ്ട്ടപ്പെടുകയായിരുന്നു ... എന്നിട്ടും  ആ ജീവനെ ഇത്ര നിസ്സാരമായി കശക്കി എറിഞ്ഞ തമിഴനുവേണ്ടി  ശബ്ദിക്കാന്‍ മുംബൈയില്‍ നിന്നും വരെ പ്രഗല്‍ഭരായ വവ്വാലുകള്‍  മനുഷ്യാവകാശം എന്ന  ബോര്‍ഡുമായി അണിനിരന്നു .. സൗമ്യ ,മറ്റേതൊരു  സംഭവവും പോലെ വെറുമൊരു വാര്‍ത്ത മാത്രമായി  എരിഞ്ഞു അടങ്ങുകയും ചെയ്തു ...   സൌമയുടെയും ,ശാരിയുടെയും ഒക്കെ ചോരയില്‍ ചവുട്ടി നിന്ന് നാം ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ ,  നാമൊക്കെ സ്വയം നഗ്നരായി പോകുന്നില്ലേ ? ഗോവിന്ദചാമിയുടെ മുഖത്ത് ഇപ്പോള്‍ വിരിയുന്ന ആത്മവിശ്വാസത്തിന്റെ  ചിരി ,പണവും രാഷ്ട്രീയവും തമ്മിലുള്ള  ഇഴപിരിയാത്ത ബന്ധങ്ങളിലേയ്ക്കും  വിരല്‍ ചൂണ്ടുന്നില്ലേ ?  ചിന്തിക്കുക .. ആകുന്നപോലെ  ഒക്കെ പ്രതികരിക്കുക .... ഇനിയും നമ്മുടെ കാശുകൊണ്ട്  ഒരു ചാമിമാരും തിന്നു കൊഴുക്കണ്ടാ .... അവനു തൂക്കുമരം കിട്ടുന്നതുവരെ .. അവന്‍റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെയും  ഈ പാവം പെണ്‍കുട്ടികളുടെ നിലവിളി നമ്മുടെ മനസാക്ഷികളെ  അലോസരപ്പെടുത്തികൊണ്ടേയിരിക്കും....


3 comments:

  1. ഇനി എഴുതുന്നത്‌ ഒരിക്കലും ഡല്‍ഹിയില്‍ നടന്ന ക്രൂരകൃത്യത്തിന്റെ പ്രാധാന്യം കുറച്ചു കാട്ടാന്‍ അല്ല.....മറിച്ചു ഓരോ ദുരന്തങ്ങളും ഓരോ പുതിയ ആഘോഷങ്ങളായി കൊണ്ടാടുന്ന നമ്മുടെ സമൂഹം മറന്നു പോകുന്ന ചില പേരുകള്‍ ഓര്‍മിപ്പിക്കാനാണ് .. കേള്‍ക്കാതെ പോകുന്ന ചില നിലവിളികള്‍ പ്രതിദ്ധ്വനിപ്പിക്കാനും ......

    ReplyDelete
  2. നാളെ ഒരുപക്ഷെ ഡല്‍ഹിയിലെ പ്രതികളും ഇതുപോലെ സുന്ദരമായി തടിച്ച് കൊഴുക്കുകയും വെളിയിലിറങ്ങുകയും ചെയ്തേക്കാം.

    ഇതിന്‍ഡ്യയല്ലേ? അങ്ങനെയൊക്കെ നടക്കും

    ReplyDelete
    Replies
    1. അതെ... അതെ.... നമ്മുടെ നാട്ടില്‍ അതിനപ്പുറവും നടക്കും ... ഇറ്റലിക്കാര്‍ തിരിച്ചു വന്നാല്‍ കൊള്ളാം

      Delete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി