തനിച്ചല്ല കൂടെയുണ്ടിരുളും വെളിച്ചവും
തണുപ്പിന്‍ തലോടലും,താന്തമാം വേനലും.
തകര്‍ക്കുന്ന വര്‍ഷവും...
തനിച്ചല്ല കൂടെയുണ്ടുഷസും ഉന്മാദവും
തളര്‍ത്തുന്ന യാത്രയും,തമസ്സിന്റെ യാത്രയും,
കരിഞ്ഞ കണ്പീലിയും,ഞെരിഞ്ഞ കാല്‍ വെള്ളയും,
ചരിച്ചു മോന്തീടുവാന്‍ നിറച്ച വിഷപാത്രവും...
തനിച്ചല്ല കൂടെയുണ്ടോടുക്കാതെ രാക്കിളി
ക്കിളികൂടുമോര്മയില്‍ പനിക്കുന്ന തൂവലും...
തൂവലില് ചാരുന്ന ചോരയും,,ചോരതന്‍ നീറ്റവും
നേരിന്റെ വാക്കുകള്‍ നീരിപ്പിടിക്കുന്ന
തീയില്‍ തിണര്‍ക്കുന്ന കവിതയും കലഹവും....
(സമ്പാദനം:"തനിച്ചല്ല",ഗിരീഷ് പുത്തന്‍ചേരി)
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete