എന്റെ സൗഹൃദങ്ങള്‍ നീലക്കുരിഞ്ഞിപൂക്കള്‍ പോലെയാണ്....
ആത്മാര്‍ഥമായ ഓരോ സമാഗമങ്ങള്‍ക്കും ഇടയ്ക്ക് ,
ഒരു വ്യാഴവട്ടത്തോളം സമയം സൂക്ഷിക്കുന്നു.
'കാറ്റിന്റെ' തോളിലേറി ,ഒരു ഇലക്കീറുപങ്കിട്ട്.......,
പൊടുന്നനവേ വിരിഞ്ഞുല്ലസിച്ചു ,പ്രഭ പരത്തി,സുഗന്ധം പരത്തി,
ചുവപ്പ് മങ്ങിയ സൂര്യനൊപ്പം ,
ഇതളടര്‍ന്നില്ലാതെയാവുന്നു....
ഒടുവില്‍ കാറ്റ് മാത്രം ശേഷിക്കുന്നു...
ഇനി ഒരു വ്യാഴവട്ടത്തേക്കെങ്കിലും ...
അതുപോലെ കമന്റ് മോഡറേഷൻ ഓണാക്കി വച്ചിരിക്കുന്നു എന്ന് ഇപ്പോൾ മനസ്സിലായി. എന്തിനാണ് അങ്ങനെ ചെയ്തിരിക്കുന്നത്?
ReplyDeleteബ്ലോഗ് ഇതാ കണ്ടു.. ഫോർമാറ്റിലും ലേ ഔട്ടിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും പറയാനില്ല. എങ്കിലും ഇത് വായനക്കായുള്ള ഒരു ബ്ലോഗ് ആയതിനാൽ (കവിത, എഴുത്ത്) കറുത്ത് ബാക്ക്ഗ്രൌണ്ട് കളറൂം അതിൽ തിളങ്ങീ നിൽക്കുന്ന അക്ഷരങ്ങളും വായനക്കാരുടെ കണ്ണുകൾക്ക് അത്ര സുഖമായി തോന്നണം എന്നില്ല. വെളുത്ത ബായ്ക്ക്ഗ്രണ്ടിൽ തെളിമയുള്ള അക്ഷരങ്ങളാണ് കൂടുതൽ വായനാസുഖമുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ReplyDeleteഎങ്ങനെയാണ് കമന്റ് മോഡറഷന്‍ ഓഫ് ചെയ്യുക?
ReplyDeleteഅതുപോലെ ഞാന്‍ ടൈപ്പു ചെയ്യാന്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ആണ്അതില്‍ എങ്ങനെയാണ് MODERATION LE "RE" ടൈപ്പു ചെയുക?
This comment has been removed by the author.
ReplyDelete