ഈ പ്രകാശം എന്റേത് മാത്രമാക്കൂ....
ഇനിയുള്ള പകലുകളെ എനിക്ക് സ്വന്തമായ് തരൂ...
ആവില്ലെന്കില്‍
എനിക്കെന്റെ നിഴലിനെ തിരികെ തരൂ....
എനിക്കത് വിലപ്പെട്ടതാണ്...എന്റെ സുഹൃത്താണ്...
ഒറ്റപ്പെട്ടവന്റെ കണ്ണീരായ രാത്രിമഴ പോലെ ...
ചിലപ്പോള്‍ അതിന്റെ നിറം വിരഹത്തിന്റെ കറുപ്പായിരുന്നിരിക്കാം ,
മറ്റുചിലപ്പോള്‍ അത് മൌനത്തിന്റെ മേലാട അണിഞ്ജിരുന്നിരിക്കാം
വെയില് ചായുന്ന സായന്തനങ്ങളില്‍ "പ്രണയം" തേടി കുന്നുകളില്‍ അലഞ്ഞിരിക്കാം ..
എങ്കിലും എനിക്കത് വിലപ്പെട്ടതാണ്..
അതെന്റെ അസ്ഥിത്വത്തിനും സ്വപ്നങ്ങള്‍ക്കും ചുറ്റും സ്ഥാനം പിടിചിരുന്നതാണ്...യുഗങ്ങളോളം..
ഞാന്‍ കരയുമ്പോള്‍ അതും കരയുന്നു..
ഞാന്ചിരിക്കുമ്പോഴും ഒപ്പം...
പുതിയ മേച്ചില്പുറങ്ങള് തേടി ഞാന്‍ അലയുന്ന പകലുകളില്‍ അതിനെ കാണാറില്ല
എങ്കിലും സായന്തനങ്ങളില്‍ അത് തിരികെ വന്നു ഞാനാരാണെന്ന് എന്നെ ഓര്‍മിപ്പിക്കുന്നു...
അതെവിടെ മറയുന്നുവെന്നോ എന്ത് കുടിക്കുന്നുവെന്നോ എനിക്കറിയില്ല ..
പക്ഷെ ഒന്നുമാത്രം അറിയാം..
എനിക്കതിനെ പിരിയാനാവില്ല ...അതിനു എന്നെയും......