ഇതിലേ വന്നു പോയവര്‍

Monday, May 10, 2010

നിഴലുകള്‍....

ഈ പ്രകാശം എന്റേത് മാത്രമാക്കൂ....
ഇനിയുള്ള പകലുകളെ എനിക്ക് സ്വന്തമായ്‌ തരൂ...
ആവില്ലെന്കില്‍
എനിക്കെന്റെ നിഴലിനെ തിരികെ തരൂ....
എനിക്കത് വിലപ്പെട്ടതാണ്...എന്റെ സുഹൃത്താണ്...
ഒറ്റപ്പെട്ടവന്റെ കണ്ണീരായ രാത്രിമഴ പോലെ ...
ചിലപ്പോള്‍ അതിന്റെ നിറം വിരഹത്തിന്റെ കറുപ്പായിരുന്നിരിക്കാം ,
മറ്റുചിലപ്പോള്‍ അത് മൌനത്തിന്റെ മേലാട അണിഞ്ജിരുന്നിരിക്കാം
വെയില്‍ ചായുന്ന സായന്തനങ്ങളില്‍ "പ്രണയം" തേടി കുന്നുകളില്‍ അലഞ്ഞിരിക്കാം ..
എങ്കിലും എനിക്കത് വിലപ്പെട്ടതാണ്..
അതെന്റെ അസ്ഥിത്വത്തിനും സ്വപ്നങ്ങള്‍ക്കും ചുറ്റും സ്ഥാനം പിടിചിരുന്നതാണ്...യുഗങ്ങളോളം..
ഞാന്‍ കരയുമ്പോള്‍ അതും കരയുന്നു..
ഞാന്ചിരിക്കുമ്പോഴും  ഒപ്പം...
പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ അലയുന്ന പകലുകളില്‍ അതിനെ കാണാറില്ല
എങ്കിലും സായന്തനങ്ങളില്‍ അത് തിരികെ വന്നു ഞാനാരാണെന്ന് എന്നെ ഓര്‍മിപ്പിക്കുന്നു...
അതെവിടെ മറയുന്നുവെന്നോ എന്ത് കുടിക്കുന്നുവെന്നോ  എനിക്കറിയില്ല ..
പക്ഷെ ഒന്നുമാത്രം അറിയാം..
എനിക്കതിനെ പിരിയാനാവില്ല ...അതിനു എന്നെയും......

5 comments:

 1. ക(ഥ)വിത എന്നെഴുതുന്നതാണ് നല്ലത്. കവിതയുടെ ഘടനയും വന്നില്ല,
  കഥയുടേതും വന്നില്ല.

  നല്ലൊരു തുടക്കമായിരുന്നു. പിന്നീട് പരത്തിപ്പറഞ്ഞു ഡെപ്ത് പോയി.

  എഴുതാനിരിക്കുമ്പോള്‍ മനസില്‍ ചാഞ്ചല്യം പാടില്ല. കഥയിലുമൊന്നു കൈവയ്ക്കു.

  പിന്നെ അസ്ഥിത്വം അല്ല അസ്തിത്വം ആണ്.
  പിടിച്ചിരിക്കുക, അണിഞ്ഞിരിക്കുക, ഇതൊക്കെ ടൈപ്പിംഗില്‍ പറ്റിയ തെറ്റാണെന്നു കരുതുന്നു,

  കവിതയെഴുതുമ്പോള്‍ കവിതയിലേ ലാളിത്യം വരാവൂ, മനസ്സില്‍ പാടില്ല.

  ReplyDelete
 2. നല്ല വരികള്‍...

  “എനിക്കെന്റെ നിഴലിനെ തിരികെ തരൂ....“

  ആരാണ് എടുത്തതെങ്കിലും തിരികെ കൊടുക്കണം.പറഞ്ഞില്ലെന്ന് വേണ്ടാ....:)

  ReplyDelete
 3. സുഹുര്‍തെ.....
  നല്ല വരികള്‍ തന്നെ. കവിത എനിക്കതികം ദഹിക്കാത്തതിനാല്‍ കീറിമുറിക്കാന്‍ ഞാന്‍ അശക്തനാണ്.
  എന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്‍റ് നലികിയ ആളെന്ന നിലക്ക് താങ്കള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ ആണ്.
  അന്നോരിക്കലല്ലാതെ പിന്നെ ആ വഴിക്ക് കണ്ടതേയില്ല. എന്ത് പറ്റി? ഇനിയും ആ വഴിക്ക് വരുമെന്ന് കരുതുന്നു.

  ReplyDelete
 4. എനിക്കതിനെ പിരിയാനാവില്ല ...അതിനു എന്നെയും......

  ReplyDelete
 5. “എനിക്കെന്റെ നിഴലിനെ തിരികെത്തരൂ...“

  നല്ല വരികൾ, കാണാൻ വൈകിയതിൽ ക്ഷമിക്കുക സുഹ്രുത്തേ...

  ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

There was an error in this gadget

ദേ ഇപ്പൊ വന്നവര്‍

ആദ്യാക്ഷരി