ഇതിലേ വന്നു പോയവര്‍

Saturday, November 13, 2010

പാറ്റയും ഞാനും...ഒരു സംഭവകഥ.......

പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആ ജീവി ഒരു ക്ഷണിക്കാത്ത അതിഥിയായി  ഞങ്ങളുടെ തീന്‍ മേശയുടെ സമീപമുള്ള ഭിത്തിയിലൂടെ ,'അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന തീവ്രവാദിയെ പോലെ' ഒരു രക്ഷപെടല്‍ ശ്രമം നടത്തിയത്....
പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്  അതെന്നു എന്റെ ഭാര്യയ്ക്ക് അറിയില്ലല്ലോ?
അതെ...അത് തന്നെ....യു.എ.ഇ. യുടെ ദേശീയ പ്രാണിയായ "പാറ്റ ".. അവളുടെ പേടിസ്വപ്നം ആണ് ആ പാവം...
ഉടനെ തന്നെ സിനിമയിലെ കൊട്ടേഷന്‍ സംഘങ്ങള്‍ വിളിച്ചലരുന്ന പോലെ ഭാര്യ അലറാന്‍ തുടങ്ങി.. "കൊല്ലതിനെ.....കൊല്ല് ......കൊല്ലാആആആആന്"
കഴിക്കുന്നിടത്ത് നിന്നും എഴുന്നേല്ക്കാനും ,ഒപ്പം അതിനെ കൊല്ലാനും ഉള്ള മടികൊണ്ട്  ആ കൊടും പാപത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി   ഞാന്‍ 'ശ്രീനി ' സ്റ്റൈലില്‍  ഒരു കാച്ചു കാച്ചി...
"പാടില്ല കുട്ടീ .."
അത് കേട്ടപ്പോള്‍  അവളുടെ മുഖത്ത് ഉണ്ടായ നവരസങ്ങള്‍ക്കും അപ്പുറത്തുള്ള ആ രസത്തിന്റെ തീവ്രത കുറക്കാന്‍ ഞാന്‍ വീണ്ടും സുല്‍ത്താനെ കൂട്ട് പിടിച്ചു....
"എടീ ,അവരും ഭൂമിയുടെ അവകാശികളാണെന്നു ബഷീറിക്ക പറഞ്ഞിട്ടുണ്ട്..
"എങ്കില്‍ അയാളെ ഞാനൊന്ന് കാണട്ടെ" ഭാര്യ കലിതുള്ളി  
ഞാന്‍ തുടര്‍ന്നു ....നമ്മെയും അവരെയും പോലെ ഒരു പാട് ജന്തുക്കളെ ഒടെയതംബുരാന്‍  സൃഷ്ട്ടിച്ചു..പക്ഷെ നമ്മുക്ക് മാത്രം അങ്ങേരു അല്‍പ്പം തലച്ചോറ് വച്ച് തന്നു...അതുകൊണ്ട് നമ്മള്‍ ഇതല്ലാം അടക്കി ഭരിക്കുന്നു....എന്നുവച്ച് അവയ്ക്കും ജീവിക്കണ്ടേ?"
എന്റെ ഫിലോസഫി  ഒരു ചെറിയ കാറ്റ് മാത്രമായി ,അവളുടെ  ചെവിക്കു മുകളില്‍ വീണു കിടന്ന മുടിയിഴകളെ തഴുകി കടന്നു പോയി..
ഉടന്‍ വന്നു അവളുടെ അലര്‍ച്ച..."ഈ നാശം പിടിച്ചതിനെയൊക്കെ എന്തിനു സൃഷ്ട്ടിക്കുന്നോ ..ആവോ"  ....????????
ആ പറഞ്ഞത് എന്നെയാണോ അതോ പാറ്റയെ ആണോ എന്ന് മനസിലാകഞ്ഞതിനാല്‍ ഞാന്‍ ഒരു കഷ്ണം ദോശ കൂടി എന്റെ വായില്‍ തിരുകി....
രണ്ടു വിരുദ്ധ ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ എന്നോണം , അത് ആ അതിര്‍ത്തി വിട്ടു പോകാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലടിക്കുന്നത് കണ്ടു രസിക്കുന്ന അമേരിക്കയെ പോലെ അവിടെത്തന്നെ ഓടി നടക്കാന്‍ തുടങ്ങി....
മുഴുവന്‍ വായിക്കുന്നതിനു മുന്‍പ് ഞാന്‍ മടക്കി വച്ച എന്റെ പ്രിയപ്പെട്ട പത്രം ചുരുട്ടികൂട്ടി അവള്‍ ആയുധമാക്കുന്നത് കണ്ട്  അറിയാതെ "അയ്യോ" എന്ന ഒരു ദയനീയ സ്വരം എന്റെ വായില്‍ നിന്നും പുറത്തു വന്നു....
ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി വീണ്ടും അവള്‍ വെടിയുതിര്‍ത്തു..
"മറ്റുള്ളവര് ചാകാന്‍ കിടന്നാലും ഇവിടാര്‍ക്കും ഒരു വിഷമവും ഇല്ല .ഒരു പാറ്റയെ കൊല്ലാന്‍ നോക്കിയതിന് കരയുന്നു....പിന്നേ ...ചേട്ടനും അനിയനും അല്ലെ?"
എന്റെ പത്രത്തിന്റെ ദയനീയ സ്ഥിതി കണ്ടിട്ടാണ് ആ ശബ്ദം എന്നില്‍ നിന്നും പുറത്തു വന്നത് എന്ന് അവള്‍ക്കു അറിയില്ലല്ലോ?
അതറിഞ്ഞാലും  ഒരു പുല്ലും ഇല്ലെന്ന മട്ടിലാണ് പത്രവും ചുരുട്ടി പിടിച്ചു അവളുടെ നില്‍പ്പ്.
അവസാനം അവളുടെ ശ്രമം ഫലം കണ്ടു...
പകുതി എന്റെ പത്രത്തിലും (പാത്രത്തില്‍ വീണില്ല)  ,പകുതി ഭിത്തിയിലും പതിഞ്ഞു ,ആ പാവം ജീവിക്ക് അന്ത്യവിശ്രമം ആയി.......
നാലാം തവണ  പത്താം ക്ലാസ് എഴുതി പാസായപ്പോള്‍ ,എന്റെ മുഖത്ത് ഉണ്ടായതിലും അധികം സന്തോഷം അവളുടെ മുഖത്ത് ഞാന്‍ കണ്ടു....
ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സര്‍വലോക പാറ്റകളെയും ഓര്‍ത്തു വിഷമം വന്നെങ്കിലും ,വോട്ടു ചോദിച്ചു വരുന്ന രാഷ്ട്രീയക്കാരുടെ മുഖത്ത് കാണുന്ന തരം ഒരു ചിരിയില്‍ കൂടി ഞാനും അവളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നെന്നു വരുത്തി......

സന്ദേശം......."കുടുംബ സമാധാനമാണ് സ്നേഹിതാ , പാറ്റയുടെ ജീവനേക്കാള്‍ വലുത്..."


.

13 comments:

 1. സുഹൃത്തേ,
  "എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്‌." എന്റെ വീട്ടില്‍ ഞാനും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പല്ലവിയാണിത്. ചെറിയ ഒരു വ്യത്യാസം മാത്രം. ഇവിടെ (എന്റെ വീട്ടില്‍)പാമ്പിനെ കൊല്ലാന്‍ നിയമമില്ല. ഞാന്‍ ഇത് പറഞ്ഞാല്‍, എന്റെ ഭാര്യ തോളത്ത് കയറിയിരുന്ന്, ഞം-ഞം-ന്ന് എന്റെ ചെവി കടിച്ചു പറിക്കും. "പിന്നെ, ഈ പറമ്പിലെ മാളങ്ങളില്‍ ഇരിക്കുന്ന എലികളെയെല്ലാം, നിന്റെ മറ്റവന്‍ വന്നു പിടിക്കുമോ?" എന്നൊരു മറു ചോദ്യം ചോദിച്ചു ഞാന്‍ രക്ഷപെടും.
  എന്തായാലും സംഭവം എനിക്കിഷ്ട്ടപ്പെട്ടു.

  ReplyDelete
 2. സംഭവം കൊള്ളാം.. നമ്മള്‍ പറയുന്നതൊക്കെ വീട്ടുകാരിക്ക് അതേപോലെ മനസ്സിലാകുന്ന ഒരു ദിവസം..!!! അതാണ് എന്റെയും സ്വപ്നം. !!

  ReplyDelete
 3. CHURUKKI PARANJAL PEMPRANNOTHIKKU PATTAYODULLA PEDI POLUM THANKALODILLE? YENNORU SANDHEHAM...........YENTHYALUM NANNAYI..

  ReplyDelete
 4. അപ്പച്ചാ
  അങ്ങനെ ഒരു ചോദ്യം ചോദിയ്ക്കാന്‍ ദുബായില്‍ പറമ്പും ഇല്ലല്ലോ...അതല്ലേ പ്രശ്നം...

  കാര്ന്നോരെ....അങ്ങനെ ഒരു ദിവസം വരുമോ നമ്മുക്ക്...?

  ഒഴാക്കാ ....അപ്പൊ എന്നോട് ഒരു സഹതാപവും ഇല്ലെ?

  നിസാര്‍ ....
  ആ സത്യം താങ്കളും മനസിലാക്കിയല്ലേ?????????

  ReplyDelete
 5. ."കുടുംബ സമാധാനമാണ് സ്നേഹിതാ , പാറ്റയുടെ ജീവനേക്കാള്‍ വലുത്..." അത് ലൈക്കി :)

  ReplyDelete
 6. അതെയതെ. കുടുംബ സമാധാനം തന്നെ വലുത്

  ReplyDelete
 7. നന്ദി ബിജുക്കുട്ടാ......

  ശ്രീയെ ഈ വഴി കണ്ടില്ലല്ലോന്നു വിചാരിച്ചിരിക്കുകയായിരുന്നു,....

  ReplyDelete
 8. " മഴപ്പക്ഷി.." a name nostalgia.......beautiful....

  ReplyDelete
 9. This comment has been removed by the author.

  ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി