ഇതിലേ വന്നു പോയവര്‍

Wednesday, June 13, 2012

ഫേസ്ബുക്ക് നഗ്നമാക്കപ്പെടുമ്പോള്‍ ......


 
പ്രണയം........
ആധുനിക പ്രണയം എന്നും പറയാം......
ഫേസ്ബുക്ക് ഉപയോഗിച്ച് അഴിച്ചു മാറ്റപ്പെടുന്ന സാരിക്കഷണങ്ങള്‍ക്കിടയിലേയ്ക്ക്
ഒരു ബബിള്‍ഗം പോലെ ചവച്ചരയ്ക്കപ്പെട്ടു ,
അവസാന സ്വാദും ഊറ്റിക്കുടിച്ചു ,
അവസാനം കയ്പ്പ് മാത്രം അവശേഷിക്കുമ്പോള്‍
എവിടേയ്ക്കോ തുപ്പി എറിയുന്ന പ്രണയം.....

ഒഴുകിത്തീരുംമുമ്പേ നിലച്ചു പോയ ഒരു കണ്ണുനീര്‍ത്തുള്ളിയുടെ
മറുവശത്ത് ഉള്ള നീയും
ആരുടെയോ സഹോദരി ആവാം......മകള്‍ ആവാം ....ഭാര്യ ആവാം....

നീയും ഞാനും എന്നതിനുമപ്പുറം "നീയും നിന്‍റെ മിനുത്ത ശരീരവും'
എന്നിലെ അര്‍ജുനന്‍ ലക്ഷ്യം വയ്ക്കുന്ന പക്ഷി ആവുമ്പോള്‍
നന്മയുടെ മഹാഭാരതം തോറ്റ നിലത്ത്,പെണ്ണിന്‍റെ നിസഹായമായ
കണ്ണീരു വീഴുമ്പോള്‍ ...
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ശകുനിമാരുടെ കൌടില്യത്തോടെ
അരങ്ങു വാഴുമ്പോള്‍.....
കവചകുണ്ഡലങ്ങള്‍ അറുത്തു ദാനം ചെയ്തു
എന്നിലെ കര്‍ണന്‍ നിസ്സഹായനാവുന്നു....
നിനക്ക് വേണ്ടി ഇനി ബാക്കിയുള്ളത്
എന്‍റെ തൂലിക മാത്രമാണ് ....
ചിലപ്പോഴൊക്കെ നെഞ്ച് നനച്ചു ഒഴുകുന്ന ചുവന്ന മഷിയില്‍
മുക്കി എഴുതാന്‍.....

പാതിരാ സൂര്യന്‍ ഉദിക്കാതെ ഇരിക്കട്ടെ ....
അഴിച്ചുവച്ച മുഖംമൂടികള്‍ക്ക് പിന്നിലെ പരിചിതമായ മുഖങ്ങളെ
കാണാതിരിക്കാന്‍ വേണ്ടി എങ്കിലും....
 —

10 comments:

  1. Yes Very true....
    Good blog and observation.

    ReplyDelete
    Replies
    1. നന്ദി അജ്ഞാതസുഹൃത്തേ......

      Delete
  2. ഞാന്‍ അറിയുന്ന ഒരു ഷിജു ചേട്ടന്‍ ഉണ്ടായിരുന്നു. ആ ആള്‍ തന്നെയാണോ ഇത് എന്ന് അറിയാന്‍ വല്ല വഴിയുമുണ്ടോ ? ജെയ്സണ്‍ ജേക്കബ്‌

    ReplyDelete
    Replies
    1. ഹഹ.....പ്രൊഫൈല്‍ കണ്ടിട്ടും സംശയം ആണോ?

      :)

      Delete
  3. ഫേസ് ബുക്ക് ഫേസില്ലാത്ത ഒരു ബുക്കാണ്

    ReplyDelete
    Replies
    1. തീര്‍ച്ചയായും അജിത്‌......നമ്മളൊക്കെ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുന്ന, നിര്‍ദോഷം എന്ന് തോന്നിക്കുന്ന ചില ഗ്രൂപ്പുകള്‍ക്ക് പിന്നിലെ "രഹസ്യ അജണ്ട " എന്നൊക്കെ കടമെടുത്തു പറയാവുന്ന ,വൃത്തിഹീനമായ ഉദ്ദേശ്യങ്ങള്‍ നമ്മെപ്പോലും ബാധിക്കുന്നത് വൈകി മാത്രമാവും അറിയുക.....അതിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന മുഖങ്ങള്‍, നമ്മള്‍ പോലും ബഹുമാനിക്കുന്ന,ആരാധിക്കുന്ന, ചില പരിചിത വ്യക്തിത്വങ്ങള്‍ ആണെന്ന് കൂടി തിരിച്ചറിയുമ്പോള്‍.....ഒന്നും ചെയ്യാന്‍ ആവാത്തവന്റെ നിസഹായത ചിലപ്പോള്‍ അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു നിലവിളി ആയി പോകും....

      Delete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി