ഇതിലേ വന്നു പോയവര്‍

Saturday, April 24, 2010

തരൂരിന്..ഒരു തുറന്ന കത്ത് ...

പ്രിയപ്പെട്ട തരൂര്‍....
സുഖമാണോ എന്ന് ചോദിക്കുന്നില്ല....കൈ കുറച്ചു പൊള്ളി എന്ന് അറിഞ്ഞു(അതോ,മുഖമോ )
സാരമില്ല.ആദ്യമല്ലേ..കേരള രാഷ്ട്രീയം ഇതൊക്കെയാണ്... അമ്മ മീന്‍ വറുക്കുന്നപോലെ..
കൊതിച്ചിട്ടു കൈഇട്ടാല്‍ പൊള്ളും.ട്രിക്ക് അറിയാവുന്നവന്‍ അഴിമതിയുടെ കൈക്കോരി കൊണ്ട് കോരും.അങ്ങയെപ്പോലെ എത്രയോ ശുദ്ധാത്മാക്കള്‍ക്ക് പൊള്ളിയിരിക്കുന്നു....ഇതു കേരളമാണ്....മമ്മൂട്ടി പറയുംപോലെ,നാറുന്ന രാഷ്ട്രീയ കളികളുടെ കേരളം,.ആര്  ഭരിച്ചാലും ,ഭരിക്കുന്നവന്റെ വീട്ടുകാര്‍ക്കും ബന്ധുക്കാര്‍ക്കും കൊള്ളാം.ഇവിടെ ഒന്നും നടക്കില്ല .
കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അയ്യോ എന്ത് കോലാഹലം ആയിരുന്നു?????????വിവരം ഉള്ളവര്‍ കുറച്ചു  ഉണ്ടായിരുന്ന കൊണ്ട് ഒന്നും നടന്നില്ല അല്ലെങ്കില്‍ നടക്കാതിരുന്നില്ല(കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോക്കല്‍ ഏരിയ കമ്മിറ്റി ഓഫീസ് പോലും ഇപ്പോ ഉണ്ടാവില്ലെന്ന് സാക്ഷി..സാക്ഷിക്കെന്താ കൊമ്പുണ്ടോ????...)പിന്നെ വന്നു എക്സ്പ്രസ്സ്‌ ഹൈ വേ ..പിറകെ വന്നു പ്രശസ്തനായ (അടുത്തിടെ 'കു'പ്രശസ്തനായ)ഒരു 'സാംസ്കാരിക (???????സത്യമായും????)നായകന്‍റെ ' വിവരക്കേട് "അത് കേരളത്തെ രണ്ടായി കീറി മുറിക്കും..പിന്നെ അയല്‍ക്കാര്‍ തമ്മില്‍ അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കേണ്ടി വരും""ഈശ്വരാ ഈ എക്സ്പ്രസ്സ്‌ ഹൈവേ ഉള്ള മറ്റു സംസ്ഥാനങ്ങളിലെ പാവം ആള്‍ക്കാരുടെ കാര്യം...എങ്ങനെ സംസാരിക്കുന്നോ ആവോ??
അതും നമ്മള്‍ നശിപ്പിച്ചു കൈയില്‍ കൊടുത്തു.അങ്ങനെ ഒരു പണിയും ഇല്ലാതെ കുട്ടിസഖാക്കള്‍ വിഷമിചിരുന്നപ്പോള്‍ അതാ വരുന്നു 'സ്മാര്‍ട്ട്സിററി'.ആകെ ബോറടിച്ചിരുന്നപ്പോഴാ അമ്മൂമ്മ ചത്തത്.പിന്നെ ആളായി വീഡിയോ ആയി തിരക്കായി എന്ന് പറഞ്ഞപോലെ ..ആകെ  ഒരു ബഹളം....അമ്മൂമ്മയെ ഇപ്പോഴും അടക്കിയിട്ടില്ല...പിന്നെ പാര്‍ട്ടിക്ക് സ്വന്തമായി ഒരു ചാനല്‍ ഉള്ള കൊണ്ട് കുട്ടിസഖാക്കന്മാര്‍ക്ക്  ഇടക്കിടെ ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും പ്രസ്താവന നടത്തി രസിക്കാം ....പക്ഷെ ഈ ചാനല്‍ എന്ന് പറയുന്ന ഏര്‍പ്പാട് പരിഷ്കൃത സമൂഹത്തിലെ കുത്തക മുതലാളിമാരുടെ  ,ഫ്യുടല്‍ വ്യവസ്ഥിതിയുടെ തേങ്ങാക്കൊല അല്ലേ എന്നാണ്  മഴപ്പക്ഷിയുടെ  സംശയം.അതുപോട്ടെ..തരൂര്‍ സാര്‍...ഇതൊന്നും  നമ്മള്‍ക്ക് പറഞ്ഞിട്ടില്ല പിന്നല്ലേ ക്രിക്കറ്റ്‌..അങ്ങ്  കേരളത്തിന്‌  ഒരു ടീമിനെ കൊണ്ടുവന്നാല്‍,അതെങ്ങാനും ജയിച്ചു പേരെടുത്തുപോയാല്‍ ..പിന്നെ എന്നാളും അത് തരൂരിന്റെയും അതുവഴി കോണ്‍ഗ്രസിന്റെയും വിജയമായി വ്യാഖ്യാനിക്കപ്പെടില്ലേ?സാരമില്ല..ഞങ്ങള്‍ ഇവിടെ ജനിച്ചു എന്നത് ഒരു കുറ്റം അല്ല...
ഞങ്ങള്‍ ഈ കാലഘട്ടത്തില്‍ ജനിച്ചു പോയി എന്നതാണ് കുറ്റം...അനുഭവിക്കുക തന്നെ ...
എന്തായാലും..അങ്ങേക്ക്  നന്ദി കുറെ അഴിമതികള്‍ എങ്കിലും പുറത്തു വന്നല്ലോ....ഇതുപോലെ എന്തെങ്കിലും നാട്ടിലും ചെയ്യണം ..എന്നാലേ എല്ലാം ഒന്ന് ശുദ്ധികലശം നടത്തി വെളുപ്പിചെടുക്കാന്‍ ആവൂ .........

'

4 comments:

 1. മാറ്റത്തിന്റെ മാറ്റൊലിക്കായി വാ പൊളിച്ച് കാത്തിരിക്കാം മഴപക്ഷീ..

  ReplyDelete
 2. ഇതൊന്നും മാറാന്‍ പോണില്ല ഉപ്പായീ ...
  എന്നാലും..നമ്മുക്ക് കാത്തിരിക്കാം....
  പ്രതീക്ഷയോടെ ..
  അടുത്ത തലമുറയെങ്കിലും ഇവിടെ ജീവിക്കട്ടെ .

  ReplyDelete
 3. ഷിജു സാറെ , ഈ അടുത്ത കാലത്തെന്നല്ല അടുത്ത നൂറ്റാണ്ടില്‍ പോലും നമ്മുടെ നാട് ഗതി പിടിക്കുകയില്ല . ശാപ വചനമല്ല , സങ്കടം കൊണ്ട് പറയുന്നതാ...
  ഗതി പിടിക്കാന്‍ ഭരണചക്രം കയ്യാളുന്നവര്‍ സമ്മതിക്കുകയില്ല ...

  ദാ.. അത്രേയുള്ളൂ ....

  ReplyDelete
 4. സത്യം.....
  അറിയാം,\
  എന്നാലും ഒരു പ്രതീക്ഷ .....
  ഇനി ഒരു മുനീരോ,
  ഗണേശോ,വന്നാലും ....ഇവര്‍ ഒതുക്കും ...\
  എന്നാലും
  ഈ തലമുറ ചത്ത്തോടുങ്ങിയാല്‍ അടുതതെന്കിലും നന്നാവട്ടെ.......
  നാടോടിക്കാറ്റിലെ വിജയന്‍ പറയുന്ന പോലെ "
  "ദാസാ ,എത്ര മനോഹരമായ നടക്കാത്ത ആഗ്രഹം"

  ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി