ഇതിലേ വന്നു പോയവര്‍

Monday, April 26, 2010

ദുബായ്‌ എഫ്.എം...ഒരു വിയോജനക്കുറിപ്പ്...

ഇതൊരു അഭിപ്രായം മാത്രമാണ്.....
ഗതികേട് കൊണ്ട് മാത്രം ....മഴയും,മഞ്ഞും പച്ചപ്പും ,ഹരിനാമജപവും,പള്ളിമണികളും നിറഞ്ഞ സ്വര്‍ഗം പോലുള്ള ഒരു നാടുവിട്ടു ജീവിക്കേണ്ടിവരുന്ന.....
ഓരോ ശ്വാസത്തിലും നാടും,നാടിന്‍റെ നന്‍മകളും നിറച്ചു ,കുറെ ഓര്‍മകളെ മാത്രം നെഞ്ചോടു ചേര്‍ത്ത് ജീവിക്കുന്ന .....
ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാളുടെ വിയോജനക്കുറിപ്പ് ......
ഇതിനോട് നിങ്ങള്‍ യോജിക്കാം ...യോജിക്കാതിരിക്കാം....

പറഞ്ഞു വരുന്നത് ,പ്രവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞ എഫ്.എം റേഡിയോയെ പറ്റിയാണ്...
ഇന്നും കമ്പ്യൂട്ടറും ,ബ്ലോഗും,പത്രങ്ങളും,ഇ-ജീവിതവും ഒന്നും അറിയാത്ത ,
വിയര്‍പ്പൊഴുക്കി അദ്വാനിക്കാനും ,പരിമിതം എന്നുപോലും പറയാന്‍ പറ്റാത്ത ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചു ,കിട്ടുന്ന തുച്ചമായ പ്രതിഫലത്തിന്റെ ഏറിയ പങ്കും നാട്ടിലേക്കയച്ചു സന്തോഷിക്കുന്ന ഒരു നല്ല വിഭാഗം പ്രവാസികളും നെഞ്ചോടു ചേര്‍ക്കുന്ന ഒരു മാധ്യമം റേഡിയോ മാത്രമാണ് ...
ആഷ്-പുഷ്  ഇംഗ്ലീഷില്‍ ,ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ,മനപൂര്‍വം മലയാളം മറക്കുന്ന ഒരു വിഭാഗത്തെ പറ്റിയല്ല ഞാന്‍ പറയുന്നത്...
തിരക്കിട്ട ജോലിക്കിടെ കിട്ടുന്ന അല്‍പ്പം ഒഴിവു സമയം നാടിനെ പറ്റി അറിയാന്‍ ,നാടിന്‍റെ സ്പന്ദനം അറിയാന്‍ ,ഓര്‍മകളിലെ ആ പൂക്കാലത്ത്തിലേക്ക് തിരികെ പോവാന്‍ എഫ്.എം.റേഡിയോയെ ആശ്രയിക്കുന്നവ‍രെപറ്റി....
ഇപ്പോ മലയാളം കേള്‍ക്കുന്നത് വളരെ അപൂര്‍വമാണ് നമ്മുടെ ദുബായ് എഫ്.എം ലെ മലയാളം ചാനലുകളില്‍ ......
അവതാരകരെല്ലാം ഇവിടെ പേരെടുത്തവരാണ് ....
എന്നാലും അവര്‍ പ്രവാസി മലയാളികള്‍ക്ക് എല്ലാ ദിവസവും "ബ്രേക്ക് ഫാസ്റ്റ്‌ ക്ലബ്‌ "ഒരുക്കുന്നവരാണ് "...
‍ഓരോ വാചകങ്ങള്‍ക്കും ഇടക്ക് ഒരു മലയാളം വാക്കുപറയാന്‍ അവര്‍ പ്രത്യേകം
ശ്രദ്ധ വയ്ക്കുന്നുണ്ട്‌....
അത്രയെങ്കിലും ദയ കാനിക്കുനുണ്ടല്ലോ ഈ പാവങ്ങളോട്...
ഇതു കേള്‍ക്കുന്നവര്‍ എല്ലാം മലയാളികള്‍ ആണെന്ന് മറന്നു പോവുന്നതാണോ അതോ മനപൂര്‍വം മറക്കുന്നതോ?
മലയാളം "മരന്നുപോയി" അല്ലെങ്കില്‍ "അരിയില്ല" എന്ന് പറയാന്‍ ഇഷ്ടപ്പെടുന്ന ഒരുവിഭാഗം ഉണ്ട് .എവിടെയും ...
ആകൂട്ടത്തില്‍ നമ്മുടെ റേഡിയോയും പെടുന്നത് കഷ്ടമാണ്.........
ഈ എതിര്‍പ്പ് ഒരുപക്ഷെ എന്റേത് മാത്രമാവാം....
എന്നാലും...
പറയാതെ വയ്യ.....
ഇതു കഷ്ടമാണ്....
അറിയില്ലെങ്കില്‍ അറിയാവുന്ന ആരെയെങ്കിലും ഈ പണി ഏല്‍പ്പിക്കുക ....
അത്ര തന്നെ ....
മലയാളം അമ്മയാണ് .....
പോറ്റമ്മയല്ല  ......."പെറ്റമ്മ "...
അത് മറക്കരുത്......

10 comments:

  1. ആ പുളി,

    അങ്ങനെ വൃത്തി ആയ് മലയാളം മൊഴിയാന്‍ കഴിവുള്ളവരെ ആരേലും എഫ് എമ്മില്‍ എടുക്കുമോ.?

    കാലം മാറുകയാണ് സാറെ, പുതു തലമുറ ഇംഗ്ലീഷ് മീഡിയം പ്രോഡക്റ്റ് കള്‍ ആണ്, മലയാലമേ വരൂ .. മലയാളം വരില്ല, മലയാള തനിമയും ഇല്ല .

    തുമ്പയും തുളസിയും കുടമുല്ല പൂവും പൂത്തിരി കത്തിക്കുന്ന ഓണക്കാലങ്ങളും, ഇളം മഞ്ഞിനോടൊപ്പം വിരുന്നു വരുന്ന ക്രിസ്തുമസ്സും കരോള്‍ സംഘങ്ങളുമെല്ലാം നമ്മള്‍ പ്രവാസികള്‍ക്ക് എന്നുമൊരു നൊസ്റ്റാള്‍ജിയ ആണ്, അത് എഫ് എമ്മില്‍ കൂടി കിട്ടുമെന്ന് കരുതരുത് .

    ReplyDelete
  2. സത്യം ജെ.കെ.
    ഇനിയുള്ള തലമുറയ്ക്ക് അതൊക്കെ വെറും ഇ-മെയില്‍ അറ്റാച്ച്മെന്റ് മാത്രമാവും....
    എന്നാലും റേഡിയോ എങ്ങനെ മാറുന്നത് കഷ്ടമല്ലേ?

    ReplyDelete
  3. മലയാളം എഫ് എമ്മില്‍ കൂടി നല്ല മലയാളം പറയുന്നതാണ് നല്ലത്.ചില അവതാരകര്‍ കരുതിക്കൂട്ടി മലയാലം പറയുന്നതാണെന്ന് കേള്‍ക്കുന്നു. കവിയൂര്‍ പൊന്നമ്മയെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് രഞ്ജിനി ഹരിദാസിന് അടി കിട്ടിയപ്പോള്‍ കരഞ്ഞത് നല്ല മലയാളത്തില്‍ ആയിരുന്നെന്നു ഒരു ശ്രുതിയുണ്ട്.

    ഷാജി ഖത്തര്‍.

    ReplyDelete
  4. രഞ്ജിനി ഹരിടാസിനെപ്പോലെ ഉള്ള അവതാരകരാന് നമ്മുടെ പാവം മലയാളത്തെ ബലാല്‍സംഗം ചെയ്യുന്നത് .....
    അതിനെ അനുകരിക്കാന്‍ കുറെ പിള്ളേരും ....\
    ഇതു കാണുമ്പോഴും കേള്‍ക്കുമ്പോഴും സങ്കടം ഉണ്ട് ഷാജീ.....
    ജോലിയില്‍ ഇംഗ്ലീഷ്‌ മാത്രം ഉപയോഗിക്കുന്ന ,നന്നായി ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം.
    എന്നാലും പുറത്തു അവര്‍ സംസാരിക്കുന്നത് മലയാളം മാത്രമാണ്....
    (അപ്പൊ കാണുന്നവരെ അച്ഛാ എന്ന് വിളിക്കാന്‍ അവര്‍ക്ക് അറിയില്ലായിരിക്കും .....)

    ReplyDelete
  5. എനിക്കിഷ്ടായി. ആദ്യം എന്റെ ബ്ലോഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിനു നന്ദി.....
    എനിക്കറിയില്ലായിരുന്നു ആ കഥ ദുബായ് മലയാളം പ്രവാസി വാരികയില്‍ വന്നതെന്നത്. അതിന്റെ ഒരു ലിങ്ക് അയച്ചു തന്നാല്‍ നന്നായിരുന്നു. ഏതായാലും എന്റെ ബ്ലോഗില്‍ നിന്ന് ഞാനുടനെ നീക്കം ചെയ്തിട്ടുണ്ട്.
    പിന്നെ ഞാനിവിടെ വന്നത് തന്നെ ദുബായ് മലയാളം റേഡിയോകളുടെ കഷ്ടകാലത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടാണ്‌. നന്നായി.... നാം മറന്നു പോകുന്ന നമ്മുടെ മലയാളം അതിനെ pariposhippikkendavaralle അവര്‍. സമൂഹത്തിലെ എല്ലാ തരക്കാരും (മംഗ്ലീഷ് ഇഷ്ടപ്പെടുന്നവരും ഉണ്ടെന്ന കാര്യവും മറക്കുന്നില്ലട്ടോ) കേള്‍കുന്നില്ലെങ്കിലും പാവപ്പെട്ട കെട്ടിട നിര്‍മാണ തൊഴിലാളികളും, ക്ലീനിംഗ് ജോലിക്കാരും നിരവധി കുറഞ്ഞ വരുമാനക്കാരും ഇത് കേള്‍ക്കുന്നുന്ടെന്നോര്കണം ...
    അവരെ കൂടെ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം.............

    ReplyDelete
  6. അത്രയൊക്കെയേ പ്രതീക്ഷിയ്ക്കാനാകൂ അല്ലേ?


    ഇപ്പോ തന്നെ ഈ ബ്ലോഗിന്റെ കാര്യം തന്നെ നോക്കൂ മാഷേ. ബൂലോകം ഇല്ലായിരുന്നെങ്കില്‍ ഇത്രയധികം പേര്‍ മലയാളം എഴുത്തും വായനയും ഇപ്പോഴും തുടരുമായിരുന്നോ... സംശയമാണ്.

    ReplyDelete
  7. പലപ്പോഴും ഓക്കാനം വന്നിട്ടുണ്ട് ഇവരുടെ അവതരണങ്ങള്‍ കേട്ടിട്ട്. ഒരുത്തിയുടെ തെങ്ങ ചിരവുന്ന ശബ്ദം കേട്ട് കേട്ട് ഒരു ദിവസം ഈ വിനീതന്‍ അവരോടു ഫോണ്‍ വഴി ചോദിച്ചപ്പോള്‍ പറഞ്ഞു, ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്ന്. ശബ്ദ്ദം കേള്‍ക്കുമ്പോള്‍ തോന്നുന്ന ആകാരം പോലും ഇല്ലാത്ത ഇവറ്റകളുടെ 'തുള്ളല്‍' കണ്ടാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പോലും തല പൊട്ടിച്ച്ചത്ത് പോകും.
    ഇനിയിപ്പോള്‍ ഇവരായിരിക്കുമോ യഥാര്‍ത്ഥ 'മദാമ്മമാര്‍'?

    ReplyDelete
  8. ഉമ്മോ..! ഇങ്ങനെയാണോ ഇതൊക്കെ?

    ReplyDelete
  9. നമ്മള്‍ പറയാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്നത് പറയുക, അങ്ങനെ നമ്മളെ ആകര്‍ഷിക്കുക എന്നതല്ലേ അവരുടെ ജോലി? ഒരു തരത്തില്‍ നാം തന്നെയാണ് ഇതിനു കാരണക്കാരും, കേരളത്തിന്‍റെ ഒരു മൂലയ്ക്ക് ഉള്ള സെന്‍ട്രല്‍ സ്കൂളില്‍ പഠിച്ച മകനെ കുറിച്ച് അമ്മമാര്‍ അഭിമാനത്തോടെ പറയുന്ന ഒരു വാചകം ഉണ്ട് " അവന് മലയാളം തീരെ അറിയില്ല". നാം വളം വെച്ച് കൊടുത്ത ഒരു സംസ്കാരം തന്നെയാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നത് !

    ReplyDelete
  10. Hit 96.7Fm എന്ന ചാനലിലെ എല്ലാ അവതാരകരും ചളി ഗോമഡിയാണു പറയാറുള്ളത് ആ ചാനല്‍ അബ്ദ്ധത്തില്‍ പോലും വെക്കാറില്ല..പിന്നെ അപൂര്‍വ്വമായെ അവര്‍ മലയാളം പറയുകയ്ഉള്ളൂ.അതെ പോലെ റാസല്‍ഖൈമയിലെ എ എം ചാനിലില്ലേ അതിലെ ഒരുത്തനെ കൊണ്ട് ആ ചാനല്‍ തന്നെ കേള്‍ക്കാതായി. ഏറ്റവും നല്ല ചാനലായിട്ട് എനിക്ക് തോന്നിയത് നമ്മുടെ ഐപ്പ് വള്ളിക്കാടനൊക്കെയുള്ള എ എം ചാനലാണു.രാവിലെ പത്രം വരെ വായിച്ച് കേള്‍പ്പിക്കുന്ന ശുദ്ധമായ മലയാളം ചാനല്‍.ബാക്കി എല്ലാവരും നടിന്റെ പേറും നടന്റെ നിക്കാഹും,തലാക്കിന്റേയും പിറകിലാണു...

    ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി